പ്രസവത്തിലെ സങ്കീർണ്ണത; മലയാളി നഴ്സ് സഊദിയിൽ മരണപ്പെട്ടു

0
11389

റിയാദ്: പ്രസവത്തെ തുടർന്നുണ്ടായ സങ്കീർണ്ണതകളെ തുടർന്ന് മലയാളി നഴ്സ് സഊദിയിൽ മരണപ്പെട്ടു. കൊല്ലം പത്തനാപുരം സ്വദേശിനി ആൻസി ഫാത്തിമ ബീവി (31) യാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. അഞ്ചു വർഷമായി ബുറൈദയിലെ പ്രിൻസ് സുൽത്താൻ കാർഡിയാക്ക് സെന്ററിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ബുറൈദ എം സി എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിങ്കളാഴ്ച സിസേറിയന് വിധേയമാക്കി. തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും അധികമാകുകയും ഉനൈസ കിംഗ് സഊദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും വീണ്ടും സർജറിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം നില മോശമാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു.

ഉനൈസ കിംഗ് സഊദ് ഹോസ്പിറ്റലിൽ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ആൻസി ഫാത്തിമയുടെ മരണം. ഭർത്താവ് സനിത് എ ഷുക്കൂർ ബുറൈദയിൽ ഉണ്ട്. കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ മറ്റുള്ളവരുടെ സംരക്ഷണത്തിലാണ്.