ജിദ്ദ: സഊദി ഭരണാധികാരിയും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും തീർത്ഥാടകർക്കും ലോകത്തിലെ എല്ലാ മുസ്‌ലിംകൾക്കും ഈദ് അൽ അദ്ഹ ആശംസകൾ അറിയിച്ചു.
പ്രസംഗത്തിൽ, സൽമാൻ രാജാവ് അവർക്കെല്ലാം അല്ലാഹുവിന്റെ സമാധാനത്തിനും കരുണയ്ക്കും അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിച്ചു. ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്ന തീർത്ഥാടകർക്കും അവരെ സേവിക്കുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിച്ചു.
ഈ വർഷത്തെ ഹജ്ജിലെ തീർഥാടകരുടെ എണ്ണം ഒരു ദശലക്ഷം തീർഥാടകരായി ഉയർത്താൻ സാധിച്ചതിനും കൊവിഡ്-19 മഹാമാരി മൂലമുണ്ടായ പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ രാജ്യത്തിന്റെ ശ്രമങ്ങളുടെ മഹത്തായ വിജയത്തിനും അദ്ദേഹം അല്ലാഹുവിന് നന്ദി പറഞ്ഞു.
