സഊദിയുടെ പ്രവേശന വിലക്ക് പട്ടികയിൽ നിന്ന് ഒരു രാജ്യത്തെയും കൂടി ഒഴിവാക്കി

0
1625

റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തേക്ക് നേരിട്ട് പ്രവേശന വിലക്ക് എര്പെപ്പടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒരു രാജ്യത്തെയും കൂടി ഒഴിവാക്കി. ലെബനനിൽ നിന്നാണ് ഏറ്റവും ഒടുവിൽ സഊദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധമായ പ്രഖ്യാപനം നടന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലെബനനിലെ സഊദി അംബാസഡർ വലീദ് ബുഖാരിയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ലെബനീസ് പൗരന്മാർക്ക് ലെബനോനിൽ നിന്ന് നേരിട്ട് സഊദിയിലേക്ക് പ്രവേശിക്കാനാകും. ഇത് വരെ ഇവർ സഊദി പ്രവേശന വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണമായിരുന്നു.

“ലെബനീസ് പൗരന്മാർക്ക് ഒരു മൂന്നാം രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈൻ ചെലവഴിക്കാതെ നേരിട്ട് സഊദിയിലേക്ക് പറക്കാൻ കഴിയുമെന്ന് വലീദ് ബുഖാരി ട്വിറ്ററിൽ വ്യക്തമാക്കി.