ദുബൈ: ടെക്നിക്കൽ തകരാറും ഒരു വശത്ത് ദ്വാരവും ഉണ്ടായിട്ടും മണിക്കൂറുകൾ വിമാനം പറന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ്” വിമാനത്തിന്റെ ഉടമസ്ഥതയിലുള്ള എയർബസ് “എ 380” എന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയിൽ നിന്ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലേക്കുള്ള യാത്രയിലാണ് വൻ ദുരന്തം വഴിമാറിയത്. ബ്രിസ്‌ബേനിലെത്തിയ ശേഷം, 14 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ തങ്ങളുടെ വിമാനത്തിന്റെ ഒരു വശത്ത് വലിയ ദ്വാരം കണ്ടെത്തിയപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി. ദുരന്തം വഴിമാറിയതിന്റെ വ്യാപ്തി അപ്പോഴാണ് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ബോധ്യമായത്.
ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെ വലിയ ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു, എന്നാൽ വിമാനം പറക്കുന്നത് തുടരാൻ തീരുമാനം കൈകൊള്ളുകയായിരുന്നു. ടേക്ക് ഓഫിൽ ടയർ പൊട്ടിത്തെറിച്ചതായി സംശയിക്കുന്നതായി ലാൻഡിംഗിന് തൊട്ടുമുമ്പ് ബ്രിസ്‌ബെയ്ൻ വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോളിൽ വിളിച്ച് പൈലറ്റ് സന്ദേശം അറിയിച്ചു. പിന്നീട് ഇറങ്ങിയപ്പോഴാണ് വിമാനത്തിന്റെ ഇടതുവശത്ത് സ്ട്രീംലൈൻ ചെയ്ത ബോഡിയുടെ വശത്ത് ഒരു വലിയ ദ്വാരം കണ്ടെത്തിയത്. ഇത്രയും വലിയ ദ്വാരം, വിമാനത്താവളത്തിൽ അത്യാഹിത സേവനങ്ങൾ നൽകുന്ന വിഭാഗത്തെ പോലും ഞെട്ടിച്ചു.
ഇതിന്റെ ചിത്രങ്ങളും മറ്റും പ്രചരിക്കുന്നുണ്ട്. പറക്കുന്നതിനിടെ “സാങ്കേതിക തകരാർ” കാരണം പൊട്ടിയ ടയർ മൂലമുണ്ടായ ദ്വാരത്തിന്റെ വലുപ്പം കൃത്യമായി കാണാനാകും. നേരത്തെ ടയർ പൊട്ടിയ വാർത്തയായിരുന്നു പുറത്ത് വന്നിരുന്നത്. പിന്നീടാണ് ഭീതിപ്പെടുത്തുന്ന തരത്തിൽ വിമാനത്തിൽ ദ്വാരം വീണ ചിത്രവും വീഡിയോകളും പുറത്ത് വന്നത്.
ലാൻഡിങ്ങിനിടെ എമിറേറ്റ്‌സ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു, യാത്രക്കാർ സുരക്ഷിതർ