പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചലചിത്രതാരം ധർമ്മജൻ ബോൾഗാട്ടിയുടെ അപരൻ ജിദ്ദയിൽ- വൈറൽ വീഡിയോ

0
4898

ജിദ്ദ: പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന ചലചിത്രതാരം ധർമ്മജൻ ബോൾഗാട്ടിയുടെ അപരൻ ജിദ്ദയിൽ. സഊദിയിലെ പുരാതന വാണിജ്യ നഗരിയായ ജിദ്ദയിൽ ഹോട്ടൽ ജീവനക്കാനായ തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ സുരേഷ് എന്നയാളാണ് ധർമജന്റെ അപരനായി തിളങ്ങുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാക്ഷാൽ ധർമജനെ തന്നെ അദ്‌ഭുതപ്പെടുത്തിയേക്കാവുന്ന മുഖഛായയും ചിരിയും സമ്മാനിക്കുന്ന സുരേഷിനെ മലയാളിയായ ഒരു വ്‌ളോഗറാണ് സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്. ഒറ്റനോട്ടത്തിൽ ആർക്കും രൂപം കൊണ്ടും ചിരി കൊണ്ടും മാറിപ്പോകാവുന്ന അത്രക്ക് സാദൃശ്യമാണ് ഇദ്ദേഹത്തിനുള്ളത്. എം.സി ഫുഡ് സ്റ്റോറീസ് എന്ന വ്ലോഗറാണ് ധർമ്മജൻ്റെ അപരനെ പരിചയപ്പെടുത്തിയത്.

തന്നെ കാണുമ്പോൾ തമിഴ്‌നാട്ടിൽ പലരും അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു ആദ്യം മനസിലായില്ല പിന്നീട് ധർമജനെ പോലെയിരിക്കുന്നത് കൊണ്ടാണ് ഇതെന്ന് മറ്റുളവർ പറഞ്ഞപ്പോഴാണ് മനസിലായതെന്ന് സുരേഷ് പറയുന്നു. ചെറുതായി മലയാളം സംസാരിക്കുന്ന സുരേഷ് ധർമജന്റെ കട്ടപ്പനയിലെ ഹൃതിക് റോഷൻ കണ്ടിട്ടുണ്ട്. അവസരം ലഭിച്ചാൽ ധർമജനെ ഒന്ന് കാണണമെന്നും സുരേഷ് പറയുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് ജിദ്ദയിലെ ഹോട്ടലിൽ ധർമജന്റെ അപരനെ കാണാൻ എത്തുന്നത്. കേരളം ഇഷ്ടമാണെന്നും കേരളത്തിൽ വരുമെന്നും മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി സുരേഷ് പറയുന്നു.

ഇതോടൊപ്പം, രസകരമായ കമന്റുകളും ഉയരുന്നുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന മറ്റൊരു ഹാസ്യ നടനായ ധർമജന്റെ കൂടെയുള്ള പിഷാരടിയുടെ അപരനെ കിട്ടുമോ എന്ന ചോദ്യമാണ് ഏറെ രസകരം. ധർമജനും പിഷാരടിയും ചേർന്നുള്ള ഹാസ്യ പരിപാടി കാണികൾക്ക് ഏക്കാലത്തും ഏറെ ചിരികളാണ് സമ്മാനിക്കാറുള്ളത്.

വീഡിയോ കാണാം