റിയാദ്: നിർമ്മാണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ മോഷണം നടത്തിയ 12 പാകിസ്ഥാൻ സ്വദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുറ്റവാളികൾ സൈറ്റ് ഗാർഡുകളെ ആക്രമിക്കുകയും മോഷ്ടിച്ച രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് ഇലക്ട്രിക്കൽ, കോപ്പർ സർക്യൂട്ട് ബ്രേക്കറുകൾ പിടിച്ചെടുത്ത് കടത്തുകയുമായിരുന്നു. മോഷണ വസ്തുക്കൾ അവരിൽ നിന്ന് അവ കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും റിയാദ് പോലീസ് അറിയിച്ചു.