ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകനും കെ എം സി സി ഷറഫിയ്യ സുലൈമാൻ മസ്ജിദ് ഏരിയ കമ്മിറ്റി പ്രസിഡണ്ടുമായ മാനു പട്ടിക്കാടിന് സുലൈമാൻ മസ്ജിദ് ഏരിയ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി. ഇംപീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇബ്രാഹിം കൊല്ലി അധ്യക്ഷതവഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ടി.പി അബ്ദുസ്സലാം, ഇബ്റാഹീം മഞ്ചേരി, ടി. കെ അൻവർ സാദത്ത് കുറ്റിപ്പുറം, റിയാസ് താത്തോത്ത്, കെ.എം ഇർഷാദ്, ഫസലുറഹ്മാൻ, കുഞ്ഞി മുഹമ്മദ് മുള്ളിയകുറുശ്ശി, കെ. പി മൂസ തുടങ്ങിയവർ യാത്രാ മംഗളം നേർന്നു സംസാരിച്ചു. മാനു പട്ടിക്കാട് മറുപടി പ്രസംഗം നടത്തി. ഹബീബുല്ല പട്ടാമ്പി സ്വാഗതവും പറഞ്ഞു.