ടിക്കറ്റെടുത്ത് യാത്ര ചെയ്യൂ…. പണം ഇൻസ്റ്റാൾമെന്റ് ആയി തന്നാൽ മതി, പുതിയ സംവിധാനവുമായി ഫ്ലൈനാസ്

0
6450

റിയാദ്: യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ സഊദിയിലെ ഫ്ലൈനാസ് ഇൻസ്‌റ്റാൾമെന്റ് പേയ്‌മെന്റ് ഓപ്‌ഷൻ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് അവരുടെ റിസർവേഷനുകളിൽ പണമടച്ച് ടിക്കറ്റ് വാങ്ങുന്ന പതിവ് സമ്പ്രദായത്തിൽ നിന്ന് വ്യത്യാസ്തമായി തവണകളായി പണമടയ്‌ക്കാൻ അനുവദിക്കുന്നതാണ് പുതിയ പദ്ധതി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാർക്ക് തവണ വ്യവസ്ഥയിൽ പണമടച്ച് വിമാന ടിക്കറ്റുകൾ നേടാനുള്ള സൗകര്യം ഫ്ലൈനാസ് വിമാന കമ്പനി പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കൾക്ക് ഈ സംവിധാനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ എയർലൈനായി ഫ്ലൈനാസ് മാറി.

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പേയ്‌മെന്റ് പ്രോസസ്സിംഗ്, മാനേജ്‌മെന്റ് സേവനമായ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾക്കായി ആമസോണുമായി ഫ്ലൈനാസ് ഇത് സംബന്ധമായ കരാർ ഒപ്പിട്ടു. ഇ-ബിസിനസ്സുകൾക്ക് എളുപ്പവും ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ഇലക്ട്രോണിക് പേയ്‌മെന്റ് അനുഭവം നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

മധ്യേ പൗരസ്ത്യ ദേശങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ സസേവനം ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും വാങ്ങുമ്പോഴും യാത്രക്കാർക്ക് കൂടുതൽ ഓപ്‌ഷനുകൾ നൽകാൻ കമ്പനി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ഫ്ലൈനാസിന്റെ വാണിജ്യ മേഖലയുടെ സിഇഒ സ്റ്റെഫാൻ മഗാരിയ പറഞ്ഞു.