ഉറുദു ഉൾപ്പെടെ 8 ഭാഷകളിൽ തീർത്ഥാടകരെ കൈകാര്യം ചെയ്ത് സഊദി യുവത്വം, വീഡിയോ

0
2140

മദീന: ഉറുദു ഉൾപ്പെടെ 8 ഭാഷകളിൽ തീർത്ഥാടകരെ കൈകാര്യം ചെയ്ത് സഊദി യുവതി യുവാക്കൾ ശ്രദ്ധേയമാകുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദീനയിലെ നിരവധി സ്ഥലങ്ങളിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിൽ തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും മാർഗനിർദേശങ്ങളും കൗൺസിലിംഗ് സേവനങ്ങളും നൽകുകയാണ് ഇവരെ ‘ഇനായ’ സെന്ററിലൂടെ.

തീർഥാടകരെയും സേവന ദാതാക്കളെയും പരിചരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മിക്ക ഭാഷകളിലും തീർഥാടകർക്ക് മാർഗനിർദേശവും കൗൺസിലിംഗ് സേവനവും കേന്ദ്രത്തിലെ പരിശീലനം ലഭിച്ച ഒരു കൂട്ടം യുവതീ യുവാക്കൾ നൽകി വരുന്നു.

ഇംഗ്ലീഷ്, ചൈനീസ്, ടർക്കിഷ്, ഉറുദു, ഉസ്ബെക്ക്, ഇന്തോനേഷ്യൻ, ഹൗസ്, മലയ് എന്നീ വിവിധ ഭാഷകളിലാണ് ഇവർ തീർഥാടകർക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങളും സഹായങ്ങളും നൽകുന്നത്.

വീഡിയോ 👇