ഒന്നിന് പിറകെ ഒന്നായി…. റിയാദ്-ജിദ്ദ റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചു, വീഡിയോ

0
4494

റിയാദ്: റിയാദ്-ജിദ്ദ റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും തമ്മിൽ കൂട്ടിയിടിയിൽ പെട്ടത് നിരവധി വാഹനങ്ങൾ. ഇന്നലെയാണ് റിയാദ്-ജിദ്ദ റോഡിൽ ട്രക്കും നിരവധി മറ്റു വാഹനങ്ങളും തമ്മിൽ കൂട്ടയിടി നടന്നത്. റിയാദ് മേഖലയിലെ ജിദ്ദ റോഡിൽ കിഴക്ക് ഭാഗത്തായാണ് റോഡിൽ നിരവധി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടത്തിൽ 5 പേർക്ക് മിതമായ പരിക്കുകളും നാശനഷ്ടങ്ങളും ഉണ്ടായതായി റിയാദ് ട്രാഫിക് വിഭാഗം വിശദീകരിച്ചു. അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് റിയാദ് മേഖലയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഊന്നിപ്പറഞ്ഞു.

അപകടത്തിന്റെ ഫലമായി ഒരു ട്രക്കിനും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രചരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിക്കുകയും വാഹനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തതോടെയാണ് ട്രാഫിക് തിരക്ക് ഒഴിവായത്.

വീഡിയോ 👇