ദുബൈ: ഗള്‍ഫ് മേഖലകളിലെ പ്രവാസികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂര്‍ ജി ശ്രീധരന്‍ (74) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാഴ്യാഴ്ച വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
തൊണ്ണൂറുകളില്‍ യുഎഇയില്‍ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ആ ഒരു മണിക്കൂര്‍ പ്രക്ഷേപണം നയിച്ചത് വെട്ടൂര്‍ ജി ശ്രീധരന്‍ ആയിരുന്നു. പിന്നീട് അത് 24 മണിക്കൂറുള്ള റേഡിയോ ഏഷ്യ എന്നായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്.
20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018 ല്‍ വിരമിച്ച ശേഷം നാട്ടില്‍ കഴിയുകയായിരുന്നു. ഭാര്യ: ശ്യാമളകുമാരി. മക്കള്‍: നിഷ, ശില്‍പ.