സഊദിയിലേക്ക് 3.5 മില്യൺ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമം; 10 പേരെ പിടികൂടി

0
2133

റിയാദ്: 3,510,000 ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം സഊദി അധികൃതർ പരാജയപ്പെടുത്തിയതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് (ജിഡിഎൻസി) വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ കയറ്റുമതി ചെയ്ത കല്ലുകളിലും പൂന്തോട്ട നിർമാണ സാമഗ്രികളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ സമഗ്ര അന്വേഷണത്തിൽ പത്ത് പേർ പിടിയിലാക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ മൂന്ന് തുർക്കി പൗരന്മാർ, മറ്റൊരു അജ്ഞാത താമസക്കാരൻ, സന്ദർശക വിസയിലുള്ള ഒരാൾ, ഉംറ വിസയിൽ വന്ന ഒരു സിറിയക്കാരൻ, നാല് സഊദി പൗരന്മാർ എന്നിവരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അൽ നുജൈദി പറഞ്ഞു.

സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.