മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ പോകുന്നവരെ പിടികൂടിയാൽ കനത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരിഖ് പറഞ്ഞു. 10,000 റിയാൽ ആയിരിക്കും പിഴ ഈടാക്കുക.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും വക്താവ് ആഹ്വാനം ചെയ്തു. നിയമലംഘകരെ നിയന്ത്രിക്കാനും അവർക്കെതിരെ പിഴ ചുമത്താനും സുരക്ഷാ ഉദ്യോഗസ്ഥർ പുണ്യസ്ഥലങ്ങളിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും നയിക്കുന്ന എല്ലാ റോഡുകളിലും ഇടനാഴികളിലും പരിശോധന നിർവഹിക്കുമെന്ന് ഊന്നിപ്പറഞ്ഞു.




