കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങളും ഉപദേശ നിർദേശങ്ങളും അനുസരിച്ച് വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ചു സമസ്ത ഇന്റർനാഷനൽ കൗൺസിൽ (എസ്.ഐ.സി) രൂപീകരിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗത്തിൽ വച്ചാണ് ഗ്ലോബൽ സമിതിയേയും ഭാരവാഹികളേയും പ്രഖ്യാപിച്ചത്. വ്യത്യസ്ത പേരുകളിൽ സഊദി അറേബ്യയിൽ പ്രവർത്തിച്ചുവന്നിരുന്ന സംഘടനകളെ ഏകോപിപ്പിച്ച് 2018 നവംബർ 23 ന് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്ഐസി) എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു. സമസ്തയുടെ പതിമൂന്നാമത്തെ ഘടകമായി എസ്.ഐ.സി യെ അംഗീകരിച്ചിരുന്നു.
വ്യത്യസ്ത രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘട നകളെ സഊദി മാതൃകയിൽ ഏകോപിപ്പിച്ച് സമസ്ത ഗ്ലോബൽ സമിതിക്ക് രൂപം നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് സമസ്ത ഇന്റർ നാഷനൽ കൗൺസിലിന് രൂപം നൽകിയ.
സയ്യിദ് ഫറുദ്ദീൻ തങ്ങൾ ബഹ്റൈൻ (ചെയർമാൻ), സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ (സഊദി), ഡോ: സയ്യിദ് മൂസൽ ഖാസിം തങ്ങൾ(മലേഷ്യ), സയ്യി ദ് പി.പി പൂക്കോയ തങ്ങൾ(അൽ ഐൻ), ശംസുദ്ദീൻ ഫൈസി മേലാറ്റൂർ (കുവൈത്ത്), അൻവർ ഹാജി തലശ്ശേരി (ഒമാൻ), സൈനുൽ ആബിദീൻ സഫാരി (ഖത്തർ), സിംസാറുൽ ഹഖ് ഹുദവി (യു.എ.ഇ) എന്നിവർ രക്ഷാധികാരികളാണ്.
അബ്ദുസ്സലാം ബാഖവി ദുബൈ (പ്രസിഡന്റ), ഡോ: അബ്ദുറഹ്മാൻ ഒളവട്ടൂർ യുഎഇ (വർക്കിങ് പ്രസിഡന്റ്), കുഞ്ഞു മുഹമ്മദ് ഹാജി ബഹ്റൈൻ, അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം ദുബൈ, സയ്യിദ് റിയാസുദ്ദീൻ ജിഫ്രി തങ്ങൾ മലേഷ്യ, അബ്ദുൽ അസീസ് ങ്ങൂർ ഓസ്ട്രിയ (വൈസ് പ്രസി ഡന്റുമാർ), അലവിക്കുട്ടി ഒളവട്ടൂർ സഊദി (ജനറൽ സിക്രട്ടറി), സയ്യിദ് ശുഹൈബ് തങ്ങൾ അജ്മാൻ (വർക്കിങ് സെക്രട്ടറി), അബ്ദുൽ ലത്തീഫ് ഫൈസി തിരു വള്ളൂർ സലാല, അബ്ദുറഹ്മാൻ മൗലവി അറക്കൽ സഊദി (സെക്രട്ടറിമാർ), ഇസ്ഹാഖ് ഹുദവി തുർക്കി, സി.കെ അനീസ് പന്നിക്കോട് ജർമ്മനി (ഓർഗ:സെക്രട്ട റിമാർ), എ.വി അബൂബക്കർ അൽ ഖാസിമി ഖത്തർ (ട്രഷറർ) എന്നിവർ ഭാരവാഹികളുമാണ്.
മുഹമ്മദ് ഹാരിസഴയന്നൂർ (സ്പെയിൻ), ഡോ. മുഹമ്മദ് ജുവൈദ് (സിങ്കപ്പൂർ), നൗഷാദ് വൈലത്തൂർ, സ്വാലിഹ് അൻവർ (മലേഷ്യ), അഹ്മദ് സാലിം മോളൂർ (ബെൽജിയം), മുഹമ്മദ് കോട്ടക്കൽ (ജർമനി), ഇബ്റാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂർ, ശാഫി ദാരിമി പുല്ലാര, മാഹിൻ വിഴിഞ്ഞം (സഊദി), ശി യാസുൽത്താൻ, അലവിക്കു ട്ടിഫൈസി മുതുവല്ലൂർ, അബ്ദുൽ റഊഫ് അഹ്സനി, അബ്ദുൽ സാഖ് വളാഞ്ചേരി (യു.എ.ഇ), ഇസ്മായിൽ ഹുദവി (ഖത്തർ), ഷാജുദ്ദീൻ പത്തനംതിട്ട(മാൻ), അബ്ദുൽ വാഹിദ് (ബഹ്റൈൻ), അബ്ദുൽ ഗഫൂർ ഫൈസി, മുഹ മ്മദലി പുതുപ്പറമ്പ്(കുവൈത്ത്) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടിയാണ് കോഡിനേറ്റർ.