കള്ളപ്പണം വെളുപ്പിക്കലും ബിനാമി കേസും; സഊദിയിൽ 17 പ്രതികൾക്ക് 91 വർഷം തടവ്

0
3084

റിയാദ്: സംഘടിതമായി കള്ളപ്പണം വെളുപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് പൗരന്മാരും താമസക്കാരും ഉൾപ്പെടെ 17 പ്രതികൾക്ക് സഊദി പബ്ലിക് പ്രോസിക്യൂഷൻ 91 വർഷം തടവ് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുറ്റവാളികൾ ബിനാമി ബിസിനസ്സ് നടത്തി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചെയ്തതായി പ്രത്യേക അന്വേഷണത്തിൽ തെളിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അറബ് പൗരന്മാരാണെന്ന് കണ്ടെത്തിയ മറ്റ് പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുപുറമെ സ്വദേശികളായ യുവതി യുവാക്കളുടെ സഹായത്തോടെയാണ് കാര്യങ്ങൾ ചെയ്‌തിരുന്നത്‌. വാണിജ്യ രേഖകൾ വേർതിരിക്കാനും എടിഎം കാർഡുകൾ കൈമാറാനും ഇവരുടെ സഹായം ലഭിച്ചിരുന്നു. അനധികൃതമായി സമ്പാദിച്ച പണം അവർ തുറന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും പിന്നീട് രാജ്യത്തിന് പുറത്തേക്ക് കൈമാറുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.