രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നത് ഭീകരാക്രമണം: ശുതുബ കെഎംസിസി

ജിദ്ദ: വയനാട് എം. പി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായത് സി. പി. എമ്മിന്റെ ഭീകരാക്രമണമാണെന്നും ഇതിന് നേതൃത്വം നൽകിയ തീവ്രവാദികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും തായിഫ് ശുത്ബ ഏരിയ കെഎംസിസി യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ബിൽ വർധിപ്പിച്ചു സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പിണറായി സർക്കാറിന്റെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. യോഗം തായിഫ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സ്വാലിഹ് ഉദ്ഘാടനം ചെയ്തു. ബഷീർ താനൂർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വെച്ച് ശുതുബ കെ എം സി സിക്ക് പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു. തായിഫ് കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സാലിഹ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മജീദ് കൊയിലാണ്ടി സ്വാഗതവും സക്കീർ മങ്കട നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:
ചെയർമാൻ: സക്കീർ മങ്കട, വൈസ് ചെയർമാൻമാർ: ഫൈസൽ ബാലുശ്ശേരി, അലി ജൂട്ടൻ, സുധീർ വിളയൂർ

പ്രസിഡന്റ് : ബഷീർ താനൂർ
വൈസ് പ്രസിഡന്റുമാർ: അഷ്റഫ് ഒടമല, അബ്ദുറഹിമാൻ വടക്കാഞ്ചേരി, നസീമുസ്സലാം ഒളവട്ടുർ, സൈതലവി

ജനറൽ സെക്രട്ടറി: മജീദ് കൊയിലാണ്ടി
ജോ. സെക്രട്ടറിമാർ: യാസർ കാരക്കുന്ന്,
അഷ്റഫ് കണ്ണൂർ, സയ്യൂഫ് കൊടുവള്ളി, അനസ്. ട്രഷറർ: കോയ
വെൽഫെയർ വിംഗ്: ബഷീർ താനൂർ
മീഡിയ വിംഗ്: യാസർ കാരക്കുന്ന്‌