ദമാം: ബഹ്‌റൈനിൽ നിന്ന് സഊദിയിലേക്ക് കോസ്‌വേ വഴി മദ്യം കടത്തിയ സംഭവത്തിൽ അഞ്ച് പേരെ കോടതി ശിക്ഷിച്ചു. മദ്യം കടത്തിയ കേസിൽ നേരത്തെ കോസ്‌വേകസ്റ്റംസ് പിടികൂടി അറസ്റ്റ് ചെയ്ത അഞ്ചു മലയാളികൾക്കാണ് ദമാം ക്രിമിനൽ കോടതി കടുത്ത ജയിൽ ശിക്ഷ വിധിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏതാനും മാസങ്ങൾക്കു മുമ്പാണ് അയൽ രാജ്യമായ ബഹ്‌റൈനിൽ നിന്ന് സഊദിയിലേക്ക് കോസ്‌വേ വഴി മദ്യം കടത്താനുള്ള ശ്രമത്തിനിടെ ഇവരെ പിടിയിലായത്. വാഹനങ്ങളിൽ ഒളിപ്പിച്ച നിലയിൽ സഊദിയിലേക്ക് മദ്യം കടത്തുന്നതിനിടെ ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നു. തെളിവ് സഹിതം പിടികൂടിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നിയമ നടപടികൾക്ക് ശേഷം കോടതിൽ ഹാജരാക്കുകയുമായിരുന്നു.
സംഭവത്തിൽ പിടികൂടിയ അഞ്ച് പ്രതികളും മലയാളികൾ ആണ്. അഞ്ച് പേരെയും അഞ്ചു വാഹനങ്ങളിൽ ആയാണ് പിടികൂടിയിരുന്നത്. പ്രതികൾക്ക് രണ്ട് ലക്ഷം റിയാൽ വീതം പിഴ ചുമത്തിയ കോടതി ഓരോ വർഷം ജയിൽ ശിക്ഷയും വിധിച്ചു. ഈ ശിക്ഷാ നടപടികൾക്ക് ശേഷം പ്രതികളെ നാട് കടത്താനും കോടതി ഉത്തരവിട്ടു. കടത്താൻ ശ്രമിച്ച അഞ്ചു വാഹനങ്ങളും പോലീസ് കണ്ടുകെട്ടി.