അനധികൃത ടാക്സി ഓടിച്ചാൽ 1000 റിയാൽ പിഴ; കാറിൽ പുകവലിച്ചാൽ 500 റിയാൽ പിഴ: പൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങളുടെ പട്ടിക പുറത്തിറക്കി

0
6381

റിയാദ്: പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (പിടിഎ) ദേശീയ പ്ലാറ്റ്‌ഫോമിൽ പൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങൾ ലംഘനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമലംഘനങ്ങൾക്കുള്ള പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെയാണ്. കൂടാതെ യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങുന്ന സ്വകാര്യ ടാക്സി ഓടിക്കുന്നവർക്ക് 1,000 റിയാൽ പിഴയും വാഹനമോടിക്കുമ്പോഴോ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴോ പുകവലിച്ചതിന് 500 റിയാൽ പിഴയും ഈടാക്കും.

ഒരു അംഗീകാരം ഇല്ലാത്ത വ്യക്തി വാഹനം ഓടിച്ചാൽ 5,000 റിയാൽ പിഴ ഈടാക്കും. ടാക്സി വാഹനങ്ങൾ യാത്രയുടെ തുടക്കത്തിൽ നിരക്ക് കണക്കുകൂട്ടൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ 3,000 റിയാൽ പിഴയും ഈടാക്കും.

5,000 റിയാൽ പിഴ ഈടാക്കുന്ന ലംഘനങ്ങൾ

ഇനിപ്പറയുന്ന ലംഘനങ്ങൾക്ക് പരമാവധി 5,000 റിയാൽ പിഴ ചുമത്തും:

• സഊദി അറേബ്യയിലെ നഗരങ്ങൾക്കകത്തോ അതിനിടയിലോ അല്ലെങ്കിൽ രജിസ്ട്രേഷൻ ചെയ്ത രാജ്യത്തിനല്ലാത്ത മറ്റൊരു രാജ്യത്തേക്കോ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഒരു വിദേശ ടാക്സി പ്രവർത്തിപ്പിക്കൽ.

• അംഗീകൃത സാങ്കേതിക ഉപകരണ സേവന ദാതാക്കളിൽ ഒരാൾ സാങ്കേതികമായി സജ്ജീകരിച്ച ശേഷം വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക.

• ഒരു വാഹനം അതിന്റെ അംഗീകൃത ആയുസ്സ് കവിയുന്ന കാലയളവിൽ ഉപയോഗിക്കൽ.

• പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (പിടിഎ) അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കിയ ഇലക്ട്രോണിക് സംവിധാനങ്ങൾ ശരിയാക്കുന്നതിൽ പരാജയപ്പെടൽ.

• യോഗ്യതയുള്ള സാങ്കേതിക ഉപകരണ ദാതാക്കൾ അംഗീകരിച്ച എല്ലാ സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് വാഹനം സജ്ജീകരിക്കുന്നതിൽ പരാജയപ്പെടൽ.

3,000 റിയാൽ പിഴ ഈടാക്കുന്ന ലംഘനങ്ങൾ

• യാത്രയുടെ തുടക്കത്തിൽ നിരക്ക് കണക്കുകൂട്ടൽ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കൽ.

• പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (പിടിഎ) ഹാജരാകാൻ ആവശ്യപ്പെട്ടാൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഹാജരാകാതിരിക്കൽ.

• കാലഹരണപ്പെട്ട വർക്ക് പെർമിറ്റ്/ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി ഓടിക്കൽ.

2000 റിയാൽ പിഴ ഈടാക്കുന്ന ലംഘനങ്ങൾ

• പി.ടി.എ.യിൽ നിന്നുള്ള നിർദ്ദേശം ഉണ്ടായാൽ വാഹനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കുക

• നഷ്‌ടപ്പെട്ട വസ്‌തുക്കൾ സൂക്ഷിച്ച് അവയുടെ ഉടമയ്‌ക്കോ സുരക്ഷാ കേന്ദ്രത്തിനോ കൈമാരാതിരിക്കൽ.

1,000 റിയാൽ പിഴ ഈടാക്കുന്ന ലംഘനങ്ങൾ

• ജോലി സമയത്തോ യാത്ര ആരംഭിച്ചതിന് ശേഷമോ ഗതാഗത സേവനം നൽകുന്നതിൽ നിന്നും തുടരുന്നതിൽ നിന്നും വിട്ടുനിൽക്കുക.

• ഓപ്പറേറ്റിംഗ് കാർഡ് പുതുക്കുന്നതിനുള്ള കാലതാമസം.

• റോഡുകളിൽ കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത നടപ്പാതകളിൽ നിന്ന് യാത്രക്കാരെ കയറ്റുക.

• ആവശ്യപ്പെടുമ്പോൾ ലൈസൻസ് രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുക.

• നിയന്ത്രണങ്ങൾക്കനുസൃതമായി കാറിനുള്ളിൽ ആവശ്യമായ നിർദേശങ്ങളോ സൈൻ ബോർഡുകളോ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിക്കൽ.

• ആശയവിനിമയ മാർഗ്ഗങ്ങളുടെയും നാഷണൽ അഡ്രസ് ഡാറ്റ നൽകാനോ അപ്ഡേറ്റ് ചെയ്യാനോ പരാജയപ്പെടൽ

• ഓപ്പറേറ്റിംഗ് കാർഡ് റദ്ദാക്കിയതിന് ശേഷമോ കാലാവധി അവസാനിച്ചതിന് ശേഷമോ വാഹന രജിസ്ട്രേഷൻ തരം പരിഷ്കരിക്കാതിരിക്കൽ.

500 റിയാൽ പിഴ ഈടാക്കുന്ന ലംഘനങ്ങൾ

• പുകവലിക്കുകയോ വാഹനത്തിനുള്ളിൽ യാത്രക്കാരെ അങ്ങനെ ചെയ്യാൻ അനുവദിക്കുകയോ ചെയ്യുക

• സേവനം പ്രവർത്തിപ്പിക്കാൻ അനുമതിയുള്ള നഗരത്തിനുള്ളിൽ ഒരു യാത്രയിൽ ഒന്നിലധികം യാത്രക്കാരെ കയറ്റൽ

• ഏത് സാഹചര്യത്തിലും യാത്രക്കാരുടെ സ്വകാര്യത ലംഘനം നടത്തിയാൽ.

• കാർ ക്യാബിനിൽ ബാഗുകളും നോൺ-ഹാൻഡ് ലഗേജുകളും അല്ലെങ്കിൽ അതിനായി നിയുക്തമാക്കിയ സ്ഥലത്തേക്കാൾ കൂടുതലോ അല്ലെങ്കിൽ യാത്രക്കാരില്ലാതെ ബാഗുകൾ കയറ്റുകയോ ചെയ്യുക.

• പൊതു ധാർമ്മികത പാലിക്കാത്തതും യാത്രക്കാരോട് നല്ല പെരുമാറ്റവും നടത്തിയാൽ.

• കാഴ്ചയിലും വ്യക്തിശുചിത്വത്തിലും അശ്രദ്ധ യുണ്ടായാൽ.

• കാറിന്റെ പ്രവർത്തന കാലയളവിലുടനീളം കാറിന്റെ അകവും പുറവും ശുചിത്വം പാലിക്കുന്നതിൽ പരാജയപ്പെടുന്നു.

• വാഹനത്തിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വൈകല്യമുള്ളവരെ സഹായിക്കുന്നതിൽ ഡ്രൈവറുടെ പരാജയം.