അമ്മാൻ: ജോർദാനിൽ അഖബ തുറമുഖത്തുണ്ടായ വിഷവാതക ചോർച്ചയിൽ 12 പേർ മരിക്കുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്കുനീക്കത്തിനിടെ, വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളില്‍ നിന്നു വീണതാണ് അപകട കാരണം. ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതാണെന്ന് പ്രാഥമിക നിഗമനം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജനങ്ങളോട് കഴിവതും ജനലുകളും വാതിലുകളും പൂട്ടി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ജോര്‍ദാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. ജനങ്ങളെ സംഭവസ്ഥലത്ത് നിന്നും ഒഴിപ്പിച്ചെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, വാതകചോർച്ച നിയന്ത്രണ വിധേയമാക്കിയതായി ജോർദാനിയൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മീഡിയ വക്താവ് അറിയിച്ചു. ഇത് 260 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും സുരക്ഷയ്ക്കായി സന്ദർശകരുടെ തെക്കൻ ബീച്ചിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
അഖബ തുറമുഖത്ത് ദൈനംദിന ജോലിക്കിടെ വിഷവാതകം നിറച്ച ടാങ്ക് വീണതായും സംഭവസ്ഥലത്ത് വാതക ചോർച്ചയുണ്ടായതായും മീഡിയ വക്താവ് സ്ഥിരീകരിച്ചു.
ചോർച്ച കണ്ടെത്തിയ ഉടൻ തന്നെ പ്രദേശം ഐസൊലേറ്റ് ചെയ്യുകയും ഉടനടി പ്രത്യേക സേന ചോർച്ച തടയാൻ ശ്രമം തുടങ്കയും ചെയ്തു. സംഭവത്തിൽ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി സിവിൽ ഡിഫൻസ് സേനകൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. എല്ലാവരും ചികിത്സയിലാണ്. അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റര്‍ അകലെയാണെന്ന് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചിട്ടുണ്ട്.