റിയാദ്: സഊദി സെൻട്രൽ ബാങ്ക് ബാങ്കിംഗ് മേഖലയിലെ ബലിപ്പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ബലി പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ ബാങ്കുകള്‍ക്കും മണിട്രാന്‍സ്ഫര്‍ സെന്ററുകള്‍ക്കും ഒരാഴ്ച അവധിയായിരിക്കുമെന്ന് സഊദി സെന്‍ട്രല്‍ ബാങ്ക് (സാമ) പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
എന്നാല്‍, അവധി ദിനങ്ങളില്‍ ഏതെങ്കിലും ബ്രാഞ്ചുകള്‍ തുറക്കണമോയെന്ന കാര്യം ബാങ്കുകള്‍ക്ക് തീരുമാനിക്കാവുന്നതാണെന്ന് സാമ അറിയിച്ചു.
ബലിപ്പെരുന്നാൽ അവധിയുടെ ഭാഗമായി ജൂലൈ ആറിന് ബുധനാഴ്ച അടക്കുന്ന ബാങ്കുകള്‍ ജൂലൈ 13ന് ബുധനാഴ്ചയാണ് വീണ്ടും തുറന്നു പ്രവർത്തിക്കുക. അതേസമയം, മക്കയിലെയും മദീനയിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ബാങ്ക് ശാഖകള്‍ ഹാജിമാരുടെ സൗകര്യം പ്രമാണിച്ച് തുറന്നിടും.