നടന്നു പോവുന്നതിനിടെ വാഹനമിടിച്ച് ലുലു ജീവനക്കാരനായ മലയാളി യുവാവ് മരണപ്പെട്ടു

0
5024

ദോഹ: നടന്നു പോവുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു. തൃശൂർ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് ഖത്തറിലുണ്ടായ അപകടത്തിൽ മരിച്ചത്. അൽ ഹിലാൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച പകൽ അൽ ഹിലാലിൽ നടന്നുപോവുന്നതിനിടെ ഷാക്കിറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടുമാസം മുമ്പാണ് ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥം ഖത്തറിലെത്തുന്നത്.

പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയാണ് പിതാവ്. മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കയ ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.