റിയാദ്: പാകിസ്ഥാൻ ആർമി കമാൻഡർ ജനറൽ ഖമർ ജാവേദ് ബജ്‌വക്ക് കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്‌സലന്റ് ക്ലാസ് അവാർഡ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദരവിന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നേരിട്ട് മെഡൽ നൽകി.
സൗഹൃദത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും ബന്ധങ്ങൾ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഊദി-പാകിസ്ഥാൻ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ബജ്‌വയുടെ വിശിഷ്ടമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ മെഡൽ എന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കിരീടാവകാശി ശനിയാഴ്ച ജിദ്ദയിൽ ബജ്‌വയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങളും പ്രത്യേകിച്ച് സൈനിക മേഖലകളിലെയും ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളെയും പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.
മെഡൽ കൈമാറ്റ ചടങ്ങിൽ പ്രതിരോധ ഉപമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് അൽ റുവൈലിയും ഇരി രാജ്യങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.