ജിദ്ദ: സഊദി അറേബ്യയിൽ താമസിക്കുമ്പോൾ തനിക്ക് സംതൃപ്തിയാണുള്ളതെന്നും ഇവിടെ ജീവിക്കാൻ എനിക്ക് ഭയമില്ലെന്നും
പ്രശസ്ത ബെൽജിയൻ ടെന്നീസ് താരവും ബ്ലോഗറുമായ അലക്സിയ തഷ്ബേവ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റേതൊരു രാജ്യത്തേക്കാളും സഊദി അറേബ്യ തനിക്ക് സുരക്ഷിതമായാണ് തോന്നിയത് എന്നിങ്ങനെയാണ് സഊദിയെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ തഷ്ബേവ
പറയുന്നു.
ഞാൻ അമേരിക്കയിലും യൂറോപ്പിലുമാണ് താമസിച്ചിരുന്നത്. എന്നിരുന്നാലും ഞാൻ ഇതുവരെ സന്ദർശിച്ച രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യം സഊദി അറേബ്യയാണ്. നിങ്ങൾക്ക് ആരുടേയും ശല്യമില്ലാതെ തെരുവിലൂടെ നടക്കാം, നിങ്ങളുടെ ഫോൺ എവിടെയെങ്കിലും വെച്ചാലും ആരു അത് തൊടില്ലെന്നും ഉള്ളിടത്ത് തന്നെ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.