പ്ലാസ്‌റ്റിക് കുപ്പികളിൽ ചൂട് ഏൽക്കുന്നത് ഹാനികാരമോ?, മിനറൽ വാട്ടറിന്റെ വലിയ കുപ്പികൾ ഒന്നിലധികം തവണ ഉപയോഗിക്കാമോ? സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിശദീകരിക്കുന്നു

0
2019

റിയാദ്: പാക്കേജിംഗ് സാമഗ്രികളുടെ പുനരുപയോഗവും ചൂടും സൂര്യപ്രകാശവും ഏൽക്കുന്നതും പ്ലാസ്റ്റിക്കിലെ രാസ സംയുക്തങ്ങൾ ഭക്ഷണത്തിലേക്ക് മാറുന്നതിന് കാരണമാകുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, മിനറൽ വാട്ടറിന്റെ വലിയ കുപ്പികളിൽ ഉപയോഗിക്കുന്ന പോളികാർബണേറ്റ് ഭക്ഷണവുമായി ഇടപഴകുന്നതായി കാണിച്ചിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഒന്നിലധികം തവണ മിനറൽ വാട്ടറിന്റെ വലിയ കുപ്പികളിൽ വെള്ളം മാറി ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരം അല്ലെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.

വലിയ വെള്ളക്കുപ്പികൾ ഒന്നിലധികം തവണ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന ദോഷത്തിന്റെ വ്യാപ്തിയെക്കുറിച്ചുമുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റിയുടെ വിശദീകരണം.