എയർ ഇന്ത്യ എക്സ്പ്രസ് വൈകിയത് 27 മണിക്കൂർ, ദുരിതം സഹിച്ച് യാത്രക്കാർ

0
1996

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് 27 മണിക്കൂർ വൈകിയത് യാത്രക്കാരെ വലച്ചു. ഒമാനിലെ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനമാണ് തുടർച്ചയായ 27 മണിക്കൂർ വൈകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ് ഒരു ദിവസത്തിലധികം അഥവാ 27 മണിക്കൂർ വൈകി തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ യാത്ര തുടർന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർക്ക് ദുരിതപർവ്വങ്ങൾ സമ്മാനിച്ചാ എയർ ഇന്ത്യ എക്സ്പ്രസിലെ കണ്ണൂർ യാത്ര അവസാനിച്ചത്.

വിമാനം വൈകുന്നതിന് വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയ്യാറായതുമില്ല. അധികൃതരിൽനിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തത്തിയിരുന്നു. വിമാനം വൈകിയത് സ്ത്രീകളെയു കുട്ടികളെയും, മരണമടക്കം മറ്റ് അടിയന്തിര ആവശ്യമുള്ള യാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു.

പ്രതിഷേധങ്ങൾക്കും ഒച്ചപ്പാടുകൾക്കും ഒടുവിൽ ഞായറാഴ്ച രാത്രി 11മണിയോടെ എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ യാത്ര സംഘത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും യാത്ര തുടരാനുള്ള വഴി തെളിയുകയുമായിരുന്നു.