വിശുദ്ധ കഅ്ബാലയത്തിന്റെ കിസ്‌വ ഉയർത്തിക്കെട്ടി

0
720

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി. ഹജ്ജിനെത്തുന്ന ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് മുൻ വർഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ കിസ്‌വ സുരക്ഷക്കായി ഹറം കാര്യ വകുപ്പ് അധികൃതർ ഉയർത്തി കെട്ടിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തറ നിരപ്പിൽ നിന്നും മൂന്നു മീറ്റർ ഉയരത്തിൽ ഉയർത്തി കെട്ടിയ കിസ്‌വക്ക് പകരമായി കഅ്ബയുടെ ഭാഗം രണ്ടു മീറ്റർ ഉയരത്തിൽ തൂവെള്ള പട്ടു തുണി കൊണ്ട് മറച്ചിട്ടുമുണ്ട്. ഹറം കാര്യ വകുപ്പിലെയും കിസ്‌വ നിർമ്മാണ ഫാക്റ്ററിയിലെയും ജോലിക്കാർ മണിക്കൂറുകളെടുത്താണ് കിസ്‌വ ഉയർത്തി കെട്ടിയത്.

സാധാരണയായി ഹജ്ജ് സമയത്ത് തിരക്ക് പരിഗണിച്ച് കിസ്‌വക്കു കേടു പാടുകൾ സംഭവിക്കുമെന്ന് കണക്കാക്കിയാണ് ഉയർത്തി വെക്കുന്നത്. ഹജ്ജ് തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ്ജ് ഒൻപതിന് പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കും. പുതിയത് അണിയിച്ചാലും അതിന്റെ ഭാഗം കേടു വരാതിരിക്കാനായി ഉയർത്തി വെക്കും. പിന്നീട് മുഹറം പകുതിക്കു ശേഷമേ സാധാരണ നിലയിൽ താഴ്ത്തിയിടുകയുള്ളൂ.