തുർക്കി അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സഊദി കിരീടാവകാശിയുടെ പര്യടനം ഇന്ന് തുടങ്ങും

0
1074

റിയാദ്: ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളിലേക്കുള്ള സൗദി കിരീടാവകാശിയുടെ പര്യടനം ഇന്ന് ആരംഭിക്കും.

തുർക്കി പ്രസിഡന്റ് ഏപ്രിൽ അവസാനം സൗദി സന്ദർശിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം ഉംറ നിർവഹിക്കുകയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

പര്യടനത്തിൽ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ, ഉഭയകക്ഷി സഹകരണം,
നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കും.

കൂടാതെ ഗ്രീസ്, സൈപ്രസ്, അൾജീരിയ എന്നീ രാജ്യങ്ങളും ജൂലൈ അവസാനത്തോടെ സന്ദർശിക്കുമെന്നാണ് അറിയുന്നത്.