ആഭ്യന്തര തീർത്ഥാടകർക്ക്‌ ഉംറ നിർവഹിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച്ച

0
1289

മക്ക: ഹജ് കർമങ്ങൾ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടി ആഭ്യന്തര ഉംറ അനുമതി നൽകുന്നതിനുള്ള അവസാന ദിവസം ജൂൺ 23 ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം ജൂലൈ 19 ന് തുടർന്നും അനുമതി നൽകും.

ഹജ് കർമങ്ങൾ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനാണ് ഉംറ പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവെക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഹജ് നിർവഹിക്കുന്നതിന് പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ അംഗീകൃത വാക്‌സീനുകളിൽ ഒന്ന് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം വീണ്ടും ഉണർത്തി.