മദീന: മദീന വഴി ഇതുവരെ 147,094 തീർത്ഥാടകർ എത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം. വ്യോമ കര തുറമുഖം വഴി കഴിഞ്ഞ ശനിയാഴ്ചവരെ എത്തിയവരുടെ കണക്കുകളാണിത്.
ഇതിൽ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,36,007 തീർഥാടകരും കര തുറമുഖം വഴി 11,087 തീർത്ഥാടകരുമാണ് എത്തിയത്.
26,304 തീർത്ഥാടകർ ഇന്തോനേഷ്യയിൽ നിന്നും, 21,790 തീർത്ഥാടകർ ഇന്ത്യയിൽ നിന്നും, 9,383 തീർത്ഥാടകർ പാകിസ്ഥാനിൽ നിന്നും, 8,680 ബംഗ്ലാദേശിൽ നിന്നും, 6,326 പേർ ഇറാനിൽ നിന്നുമുള്ളവരാണെന്ന് മന്ത്രാലയം പറഞ്ഞു.
49,388 തീർഥാടകർ ഇതിനകം മക്കയിലാണ്. അതേസമയം മദീനയിൽ അവശേഷിക്കുന്ന ആകെ തീർഥാടകരുടെ എണ്ണം 97,690 ആണുള്ളത്.