ജിദ്ദ: ലോജിക് മീഡിയയുടെ ബാനറിൽ ഹസ്സൻ കൊണ്ടോട്ടി നിർമിച്ച് നിസാർ മടവൂർ സംവിധാനം ചെയ്ത ‘ബീവി ഖദീജ’ എന്ന ആൽബം ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, കലാ മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. പ്രവാസി മലയാളികൾക്കിടയിലെ സീനിയർ ലീഡർ അബ്ദുൽ മജീദ് നഹയും ജിദ്ദ പൗരാവലി ചെയർമാനും മാധ്യമ പ്രവർത്തകനുമായ കബീർ കൊണ്ടോട്ടിയും ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്.
പൂർണ്ണമായും സഊദിയിലെ ചരിത്ര ഭൂമിയിൽ ചിത്രീകരിച്ച ആൽബത്തിൽ പ്രമുഖ ഗായിക സോഫിയ സുനിലാണ് നായികയായി വേഷമിട്ടത്. സക്കീന ഓമശ്ശേരിയുടെ മനോഹര വരികൾക്ക് സംഗീതം നിർവ്വഹിച്ചത് മുഹ്സിൻ കുരിക്കളാണ്. നായികയുടെ വേഷപ്പകർച്ചക്ക് കൊസ്ട്യും നിർവ്വഹിച്ചത് സലീന മുസാഫിറാണ്.
സി. കെ മുസ്തഫ പൊന്നാനിയുടെ ഓർകസ്ട്രയും ആസിഫ് പാലത്തിങ്ങൽ ക്യാമറയും ദൃശ്യങ്ങൾക്ക് മനോഹാരിത പകർന്നു.
മലയാളം ന്യൂസ് എഡിറ്റർ മുസാഫിറാണ് ജിദ്ദയിലെ ലൊക്കേഷനുകൾക്ക് അനുമതിയെടുത്തത്. ഉസ്മാൻ ഒമർ (എഡിറ്റിങ്), സന സഈദ് (മേക്ക്അപ്).ലോജിക് മീഡിയയാണ് വിതരണം നിർവ്വഹിക്കുന്നത്.
‘ബീവി ഖദീജ’ എന്ന ആൽബം ആ പേരിനോട് വരികളിലും സംഗീതത്തിലും വേഷവിധാനത്തിലും ചിത്രീകരണത്തിലും എല്ലാ അർത്ഥത്തിലും നീതിപുലർത്തിയതായി പ്രകാശനചടങ്ങിൽ പങ്കെടുത്ത് പ്രിവ്യൂ ഷോ കണ്ട പ്രമുഖർ അഭിപ്രയാപ്പെട്ടു.
ഇസ്മായിൽ മരുതേരി, മുസാഫിർ (മലയാളം ന്യൂസ് എഡിറ്റർ),സാദിഖലി തൂവൂർ (മാധ്യമം ജിദ്ദ ബ്യുറോ ചീഫ്), മായിൻകുട്ടി (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്),ബാദുഷ മാസ്റ്റർ (ഇ എം ടി ന്യൂസ്), അബ്ദുല്ല മുക്കണ്ണി, എൻജിനിയർ ജുനൈസ് ബാബു, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, മുസ്തഫ തോളൂർ, ഗഫൂർ ചാലിൽ, ഹിഫ്സു റഹ്മാൻ, ശരീഫ് അറക്കൽ, നവാസ് ബീമാപള്ളി, കുബ്റാ ഖദീജ,അലി തേക്കിൻതോട്,ഹംസ പൊന്മള, മിർസ ശരീഫ്, ഖാലിദ് പാളയാട്ട്,അഷ്റഫ് ചുക്കൻ,ഷറഫു കൊണ്ടോട്ടി, മുസ്താഖ് കൊണ്ടോട്ടി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ജമാൽ പാഷ, സലിം നിലമ്പൂർ, നാസർ മോങ്ങം,
ചന്ദ്രു, ഇസ്മായിൽ, ധന്യ പ്രശാന്ത്, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, മുബാറക് വാഴക്കാട് എന്നിവർ ഒരുക്കിയ കലാപരിപാടികൾ നൂഹ് ബീമാപള്ളി നിയന്ദ്രിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ കുന്നുംപുറത്തെ ‘പുണർതം’ കൂട്ടായ്മ ചടങ്ങിൽ വെച്ച് ആദരിച്ചു.