റിയാദ്: ഒരാൾക്ക് കസ്റ്റംസ് തീരുവ കൂടാതെ എത്ര മൊബൈൽ ഇറക്കുമതി ചെയ്യാമെന്ന് വ്യക്തമാക്കി സഊദി കസ്റ്റംസ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ അനുവദനീയമായ മൊബൈലുകളുടെ എണ്ണവും അവയ്ക്ക് ചുമത്തുന്ന ഫീസും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
ഒരാൾക്ക് പരമാവധി രണ്ട് മൊബൈൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഇത്രയും എണ്ണം മൊബൈൽ ഉപകരണങ്ങളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അധികമുള്ളതിന് കസ്റ്റംസ് ഡ്യൂട്ടി അടക്കണം. രാജ്യത്തേക്കുള്ള എല്ലാ ഇറക്കുമതികൾക്കും 15 ശതമാനം മൂല്യവർധിത നികുതി ചുമത്തിയിട്ടുണ്ടെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ചൂണ്ടിക്കാട്ടി.