പ്രവാചക നിന്ദ: ലോകത്തിനു മുന്നിൽ കളങ്കിതമായ ഇന്ത്യയുടെ യശസ്സ് ഉയർത്താൻ നടപടി വേണം: ജുബൈൽ സിറ്റി കെഎംസിസി

0
667

ജുബൈൽ: ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഈയടുത്ത കാലത്തായി അധികാരത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്നും ഉയർത്തിപോന്നിരുന്ന മുസ്‌ലിം വിരുദ്ധത ഇന്ന് നുപൂം ശർമയിലൂടെ പ്രവാചകനെ നിന്ദിക്കുന്നതിലേക്കാണ് എത്തി നിൽക്കുന്നതെന്നും ഇത് കടുത്ത പ്രതിഷേധാർഹമാണെന്നും ജുബൈൽ സിറ്റി കെഎംസിസി പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക മുസ്‌ലിംകൾ തങ്ങളുടെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പ്രവാചകനെ നിന്ദിക്കുന്നത് വിശ്വാസികൾക്ക് സഹിക്കുന്നതിനും അപ്പുറമാണ്. അതിനാൽ തന്നെ മുസ്‌ലിം രാജ്യങ്ങളുടെ ഇന്ത്യക്കെതിരെയുള്ള പ്രതികരണങ്ങൾ സ്വാഭാവികമാണ്. ഇതിന്റെ പരിണിത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക മുസ്‌ലിം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആയിരിക്കും എന്നും നാം മനസിലാക്കേണ്ടതാണ്.

അതോടൊപ്പം തന്നെ, ഇത്തരം മ്ലേച്ഛമായ പ്രവർത്തനങ്ങൾ ഇന്ത്യയുടെ അഞ്ചിലൊന്ന് വ്യാപരങ്ങൾ നടത്തിവരുന്ന ഗൾഫ് രാഷ്ട്രങ്ങളുമായി അകലാനും അത് വഴി തകർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ കൂടുതൽ തകർച്ചയിലേക്ക് നയിക്കാനും മാത്രമേ ഉപകരിക്കൂ. ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇന്ത്യയുടെ മതേതര മുഖത്തിന്‌ കളങ്കം ചാർത്തും വിധമുള്ള ഇത്തരം പരാമർശങ്ങൾക്ക് ലോക മുസ്‌ലിംകളോട് മാപ്പ് പറയണമെന്നും അതിലൂടെ ഇന്ത്യയുടെ കളങ്കിതമായ യശസ്സ് ഉയർത്തണമെന്നും കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പ്രസിഡന്റ് നൗഷാദ് കെ എസ് പുരം അധ്യക്ഷത വഹിച്ചു. റിയാസ് യു കെ പ്രമേയം അവതരിപ്പിച്ചു. അബൂബക്കർ എച്ച് എം ടി, ഉസ്മാൻ ഒട്ടുമ്മൽ, നൗഷാദ് തിരുവനന്തപുരം, ശംസുദ്ധീൻ പള്ളിയാളി, ഇ കെ സലാം മഞ്ചേരി, അബ്ദുസ്വമദ് കണ്ണൂർ, ലത്തീഫ് പരപനങ്ങാടി, സുബൈർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം എൻ എ സ്വാഗതവും സിറാജ് അഹമ്മദ് നന്ദിയും പറഞ്ഞു.