സർക്കാർ സൈറ്റുകൾക്ക് സമാനമായി വ്യാജ സൈറ്റുകൾ നിർമിച്ച് തട്ടിപ്പ്, 12 വിദേശികൾ സഊദിയിൽ അറസ്റ്റിൽ

0
2894

റിയാദ്: സർക്കാർ പ്ലാറ്റ്‌ഫോമിന് സമാനമായി വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയ 12 വിദേശികളെ സഊദിയിൽ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ യെമൻ പൗരന്മാരെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറസ്‌റ്റിലായവരിൽ ആറു അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചവരും ആറു പേർ താമസ സംവിധാനം ലംഘിച്ചവരുമാണ്. ഇവരുടെ കെണിയിൽ പെടുന്നവരിൽ നിന്ന് പണം പിടിച്ചെടുത്ത് രാജ്യത്തിന് പുറത്തേക്ക് അയക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. റിയാദ് നഗരത്തിലെ ഒരു താമസ കേന്ദ്രം ആസ്ഥാനമായാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

ഇവരുടെ കൈവശം ഉണ്ടായിരുന്ന 33 മൊബൈൽ ഫോണുകളും 15,616 റിയാലും പോലീസ് പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തതായി അറിയിച്ച പോലീസ് അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വ്യക്തമാക്കി.