സഊദിയിൽ കോഴിക്കോട് സ്വദേശിയെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
4917

റിയാദ്: സഊദിയിൽ കോഴിക്കോട് സ്വദേശിയെ പച്ചക്കറി ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞീരക്കുറ്റിയെയാണു ജിദ്ദ-അലൈത്ത് റൂട്ടിലെ മുജൈരിമ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിൽ നിന്ന് ഖുൻഫുദയിലേക്ക് പച്ചക്കറി കൊണ്ട് വരികയായിരുന്നു റഫീഖ്. നെഞ്ച് വേദന അനുഭവപ്പെട്ടപ്പോൾ ലോറി നിർത്തിയതായിരിക്കണം എന്നാണ് കരുതുന്നത്. ജിദ്ദിയില്‍നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സാധാരണ വിശ്രമത്തിനായി നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.

റഫീഖ് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ്
നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരിക്കൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയിരുന്ന റഫീഖ് പുതിയ വിസയിൽ വീണ്ടും സഊദിയിൽ എത്തിയതായിരുന്നു.

സാജിദ യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഫ്താബ് , മുഹമ്മദ് അഫ്‌ലാ, ആമിനാ ഹന്‍സ.

സഹോദരി പുത്രന്‍ മിസ്ഫര്‍, അസ്ഹര്‍ വലിയാട്ട് , ഫൈസല്‍ ബാബു (ഖുന്‍ഫുദ കെ.എം.സി.സി), മുസ്തഫ (അല്ലൈത്ത് കെ.എം.സി.സി), മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ കെ.എം.സി സി വെല്‍ഫയര്‍ ) എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. മൃതേദഹം അല്ലൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.