2026 ഓടെ ജിസിസി രാജ്യങ്ങളിൽ ഒരു ദശലക്ഷം ഹോട്ടൽ മുറികൾ, ഹോസ്പിറ്റാലിറ്റി ജീവനക്കാരുടെ കുറവ് നേരിടുമെന്ന് റിപ്പോർട്ട്

0
2377

ദുബായ്: 2026 ഓടെ ജിസിസി രാജ്യങ്ങളിൽ മൊത്തത്തിൽ ഒരു ദശലക്ഷത്തിലധികം ഹോട്ടൽ മുറികൾ ഉണ്ടാകുമെന്ന് റിപോപ്പർട്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജീവനക്കാരുടെ കുറവ് നേരിടുമെന്നും ഇത് ഈ ബിസിനസ് രംഗത്ത് പ്രതിഫലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോസ്പിറ്റാലിറ്റി രംഗത്ത് ജിസിസി മേഖലയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുക സഊദി അറേബ്യ ആയിരിക്കും.

ഈ മേഖലയുടെ വളർച്ച ഹോസ്പിറ്റാലിറ്റി ജീവനക്കാരുടെകുറവ് ഏറെ ബാധിക്കുമെന്ന് ഉപദേശക സ്ഥാപനമായ കോളിയേഴ്‌സ് ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സഊദി അറേബ്യയിലും യുഎഇയിലും മാത്രം അടുത്ത കുറച്ച് വർഷങ്ങളിൽ 90,000 ത്തിലധികം ജീവനക്കാരെയാണ് ഈ മേഖലയിൽ ആവശ്യമായി വരുന്നത്. ആവശ്യമുണ്ട്.

യുഎഇ, സഊദി അറേബ്യ എന്നീ രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച് ജിസിസിയിലെ ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസം, ജിസിസി മേഖലയിലെ ഹോസ്പിറ്റാലിറ്റി വ്യവസായം മുൻകാലങ്ങളിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ചതായി ഗവേഷണ സംഘം പറയുന്നു. ടൂറിസ്റ്റുകളുടെ വരവ് 2019 വരെയുള്ള ദശകങ്ങളിൽ 59.7 ദശലക്ഷത്തിലെത്തി. 2015-2019 കാലയളവിൽ മാത്രം ഏകദേശം 4.1 ശതമാനമാണ് വളർച്ച. ഭൂരിഭാഗവും വ്യക്തിപരവും ഒഴിവുസമങ്ങൾ ചിലവഴിക്കാനും മതപരവുമായ യാത്രകളുമാണ്, തുടർന്നാണ് ബിസിനസ്, പ്രൊഫഷണൽ യാത്രകൾ വരുന്നത്.