ഇറാനിൽ ഭൂചലനം; യുഎഇ, സഊദി, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം

0
4373

അബുദാബി: ഗൾഫ് മേഖലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും സഊദി, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും ഭൂചലന പ്രതിഫലനം അനുഭവപ്പെട്ടതായാണ്. റിപ്പോർട്ടുകൾ. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇ, സഊദി ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ അനുഭവപ്പെട്ടതെന്നാണ് വിവരം. യു എ ഇ പ്രവാസികൾ ഉൾപ്പെടെ അനുഭവം സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് തെക്കൻ ഇറാനിൽ രാവിലെ 10.06 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

ഇറാനില്‍ ഉണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.