റിയാദ്: സഊദി അറേബ്യയിൽ നിന്ന് വിവിധ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ നിരക്ക് മറ്റ് എയർലൈനുകളുടെ വിമാന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ദേശീയ എയർ കമ്പനിയുടെ അന്താരാഷ്ട്ര വിമാന നിരക്ക് 100 ശതമാനത്തിലധികം വർദ്ധന രേഖപ്പെടുത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രാദേശിക മാധ്യമങ്ങൾ ടിക്കറ്റ് നിരക്കുകളുടെ റാൻഡം സാമ്പിൾ നിരീക്ഷിച്ചതനുസരിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ജൂൺ 16 നും 23 നും ഇടയിലുള്ള കാലയളവിൽ ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന സഊദി ദേശീയ വിമാനക്കമ്പനിയുടെ വിമാന നിരക്ക് ഏകദേശം 4,143 റിയാൽ ആയിരുന്നു, അതേസമയം ഇതേ റൂട്ടിലുള്ള ഒരു അയൽരാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിക്ക് ഏകദേശം 2,058 റിയാൽ ആയിരുന്നു ടിക്കറ്റ് നിരക്ക്.
ഈ കണക്ക് സഊദി ദേശീയ വിമാന കമ്പനിയുടെ വിലയിൽ അതിന്റെ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ 101 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ദേശീയ വിമാനക്കമ്പനികളുടെ ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. സഊദി അറേബ്യയിലേക്കും തിരിച്ചും യാത്രക്കാരെ ട്രാൻസിറ്റ് വഴിയാണ് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത്. ഇതേ കാലയളവിൽ ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് ഇവയുടെ വിമാന നിരക്ക് 3,000 റിയാലിൽ കൂടിയിട്ടില്ല. ആദ്യ വിമാനക്കമ്പനിയുടെ നിരക്ക് ഏകദേശം 2,458 റിയാൽ ആയിരുന്നു. രണ്ടാമത്തെ വിമാന കമ്പനിയുടെ നിരക്ക് 2,514 റിയാലും മൂന്നാമത്തെ വിമാന കമ്പനിയുടെ നിരക്ക് 2,993 റിയാലും ആയിരുന്നു.
ഇതേ കാലയളവിൽ ജിദ്ദയിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സഊദി ദേശീയ വിമാനക്കമ്പനിയുടെ ടിക്കറ്റ് നിരക്ക് 8,053 റിയാലായിരുന്നു, അതേസമയം ഒരു ട്രാൻസിറ്റ് ഉള്ള അയൽരാജ്യങ്ങളിലെ ചില വിമാന കമ്പനികളുടെ വിമാന നിരക്ക് 6,000 റിയാലിൽ താഴെയാണ്. മറ്റ് രണ്ട് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് യഥാക്രമം 5,355 റിയാൽ, 5,447 റിയാൽ എന്നിങ്ങനെയായിരുന്നു.
ഒരു മൂന്നാം രാജ്യത്തെ ഒരു വിമാനക്കമ്പനിയുടെ നിരക്ക് 5,451 ററിയാലും നാലാമത്തെ വിമാനക്കമ്പനിയുടെ നിരക്ക് 5,455 റിയാലും ആയിരുന്നു. അതേസമയം, ഒരു യൂറോപ്യൻ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിക്കുള്ള വിമാനക്കൂലി 5,672 റിയാലാണെന്ന് നിരീക്ഷണത്തിൽ വ്യക്തമായി.