ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സഊദിയിൽ മരണപ്പെട്ടു

0
3816

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് സഊദിയിൽ മരണപ്പെട്ടു. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂർ സ്വദേശി തൊണ്ടിടയിൽ ഗിരീഷ് (32) ആണ് റിയാദിലെ സുലൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ-ഖുർമ സ്വദേശിയായ സ്പോൺസർക്ക് കീഴിൽ റിയാദിൽ പ്രിൻറിങ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്.

അവിവാഹിതനാണ്. പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി.

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോകാനുള്ള ശ്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സാദിഖ് ഹറമൈൻ, ഫൈസൽ മാലിക് എന്നിവർ രംഗത്തുണ്ട്.