ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തന ഫണ്ട് കൈമാറി

ജിദ്ദ: കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിലേക്ക് ജിദ്ദ കെ എം സി സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് പ്രസിഡൻ്റ് കെ. എം മൂസ ഹാജി യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികൾക്ക് കൈമാറി. കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ
ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, സെക്രട്ടറി ഹംദാൻ ബാബു, മുൻ പ്രസിഡന്റും പ്രവാസി ലീഗ് ഭാരവാഹിയുമായ അബ്ദുറഹ്മാൻ ഹാജി ( കുഞ്ഞിപ്പ ), മുൻ സെക്രട്ടറി അഷ്റഫ് മേലേതിൽ, ദുബൈ കെ എം സി സി ഭാരവാഹിയായ പി. ടി. എം വില്ലൂർ, കോട്ടക്കൽ മുനിസിപ്പൽ കൗൺസിലർ സി. മൊയ്തീൻ കുട്ടി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് ടി. പി മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.