റിയാദ്: ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മികച്ച ധനസഹായം നൽകാനായി രൂപകൽപ്പന ചെയ്ത ടൂറിസം ഫിനാൻസിങ് പ്രോഗ്രാമിന്റെ ലോഞ്ച് ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് സിഇഒ ഖുസെ അൽ-ഫഖ്‌രി, അറബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉബൈദ് അൽ-റഷീദ് എന്നിവരുടെ സാന്നിധ്യത്തിൽ അറബ് നാഷണൽ ബാങ്കുമായി ഫണ്ട് ധനസഹായ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാന് പദ്ധതി പ്രഖ്യാപിച്ചത്.
300 ദശലക്ഷം റിയാൽ വരെ മൂല്യമുള്ള സംയുക്ത ധനസഹായ പരിപാടിയുടെ പിന്തുണയുള്ള ഒരു ഫിനാൻസിംഗ് സംവിധാനം വികസിപ്പിക്കുന്നതിന് ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും അറബ് നാഷണൽ ബാങ്കും പ്രവർത്തിക്കും, ഇടത്തരം, ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാ കഴിവുകളും ഉപദേശവും സാമ്പത്തിക പിന്തുണയും നൽകും.
സാമ്പത്തിക അപേക്ഷാ ഫോമുകൾ ഓൺലൈൻ ആയി സമർപ്പിക്കാനും 10 മിനിറ്റിനുള്ളിൽ ഒരു ഓൺലൈൻ അക്കൗണ്ട് തുറക്കാനും 48 മണിക്കൂറിനുള്ളിൽ ലോണിന് പ്രാരംഭ അംഗീകാരം നൽകുകയും ചെയ്യും. ഏറ്റവും കുറഞ്ഞ ധനസഹായ തുക 50,000 റിയാലാണ്, പരമാവധി 3 ദശലക്ഷം റിയാൽ വരെ നൽകും. കൂടാതെ 5 വർഷം വരെയുള്ള ഫ്ലെക്സിബിൾ തിരിച്ചടവ് കാലയളവും 6 മാസം വരെ ഗ്രേസ് പിരീഡും ഉൾപ്പെടെയുള്ള സാമ്പത്തിക വ്യവസ്ഥകൾ നിക്ഷേപകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന നിലയിൽ ആയിരിക്കും.





