സഊദിയിൽ വിസിറ്റിങ് വിസയിൽ എത്തുന്ന ഗർഭിണികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും, സന്ദർശക വിസക്കാർക്ക് പരമാവധി 100,000 റിയാലിന്റെ ഇൻഷുറൻസ് പരിരക്ഷയുമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ

0
2643

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ പരമാവധി 100,000 റിയാൽ ഇൻഷുറൻസ് പോളിസി കവർ ചെയ്യുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദർശകരുടെ ഇൻഷുറൻസ് പോളിസിയിൽ ഗർഭധാരണവും അടിയന്തര പ്രസവച്ചെലവും ഉൾപ്പെടുന്നുവെന്നും കൗൺസിൽ വ്യക്തമാക്കി.

ഗർഭധാരണം, എമർജൻസി പ്രസവം പോലുള്ളവക്ക് പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയുള്ള പരിരക്ഷയാണ് ലഭിക്കുകയെന്ന് കൗൺസിൽ ഉണർത്തി.

സന്ദർശന ആവശ്യത്തിനായി സഊദി അറേബ്യയിലേക്ക് വരുന്നവർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇൻജാസ് പ്ലാറ്റ്‌ഫോം സന്ദർശിച്ച് വിസിറ്റ് വിസ നൽകുന്നതിന് ഇൻഷുറൻസ് നേടാനാകും.

വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം വീണ്ടും പുതുക്കാനായി റിക്വസ്റ്റ് കൊടുക്കുമ്പോൾ, വിസ നീട്ടുന്ന കാലാവധി ഉൾക്കൊള്ളുന്ന ഒരു പുതിയ ഇൻഷുറൻസ് എടുക്കാൻ സന്ദർശക വിസക്കാർ ബാധ്യസ്ഥരാണ്.

സന്ദർശകർക്ക് സഊദി അറേബ്യയ്ക്കുള്ളിൽ നിന്ന് സന്ദർശന വിസ നീട്ടിയതിന് ശേഷം പുതിയ മെഡിക്കൽ ഇൻഷുറൻസ് ഇഷ്യൂ ചെയ്‌ത ശേഷം https://eservices.chi.gov.sa/Pages/ClientSystem/CheckVisitorsInsurance.aspx, എന്ന ലിങ്കിൽ കയറി അതിന്റെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഡാറ്റ ദൃശ്യമാകാത്ത സാഹചര്യത്തിൽ, ഇത് സംബന്ധമായ പരാതി https://samm.chi.gov.sa/ar/SearchForInsuranceCompanyForVisitors എന്ന ലിങ്ക് വഴി സമർപ്പിക്കാമെന്ന് കൗൺസിൽ അറിയിച്ചു.

ആക്റ്റീവ് ആയതും കാലാവധി ഉള്ളതുമായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ, സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുമ്പോൾ തവക്കൽനയിൽ അവരുടെ ആരോഗ്യ നില “ഇൻഷൂർ ചെയ്ത സന്ദർശകൻ” എന്ന് ആയിരിക്കുമെന്ന് തവക്കൽന ആപ്പ് അറിയിച്ചിട്ടുണ്ട്. “ഇൻഷുറൻസ് ചെയ്യപ്പെടാത്ത സന്ദർശകൻ” എന്നാണ് തവക്കൽനയിൽ കാണിക്കുന്നത് എങ്കിൽ ഉപഭോക്താവ് രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകനാണെന്നും ഫലപ്രദമായ ഇൻഷുറൻസ് കൈവശമില്ലെന്നും ഇദ്ദേഹത്തെ പ്രതിരോധശേഷിയില്ലാത്ത സന്ദർശകനായി കണക്കാക്കുമെന്നും തവക്കൽന അറിയിച്ചു.