റിയാദ്: സഊദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളിൽ ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം ഇപ്പോൾ ലഭ്യമാണെന്ന് അബ്ഷിർ പ്ലാറ്റ്ഫോം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ സ്പോൺസർഷിപ്പിന് കീഴിൽ ജോലി ചെയ്യാൻ രാജ്യത്തെത്തുന്ന ഗാർഹിക തൊഴിലാളിയെ എയർപോർട്ടിൽ സ്വീകരിക്കാൻ ഏതൊരു വ്യക്തിക്കും അധികാരം നൽകാൻ പുതിയ ഇ-സേവനം സ്പോൺസർക്ക് അനുമതി നൽകുന്നതാണ് സംവിധാനം.
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് (കെകെഐഎ), ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് (കെഎഫ്ഐഎ), ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് (കെഎഐഎ), മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് എന്നിങ്ങനെ നാല് സൗദി വിമാനത്താവളങ്ങളിൽ ഈ സേവനം നിലവിൽ ലഭ്യമാണ്.
ഇഷ്യു ചെയ്ത തീയതി മുതൽ പരമാവധി 30 ദിവസമാണ് അംഗീകാര പത്രത്തിന്റെ സാധുത.
അതേസമയം, പെർമിറ്റ് നൽകിയ വ്യക്തിക്ക് അഥവാ സ്പോൺസർക്ക് ഈ കാലയളവിനുള്ളിൽ വേണമെങ്കിൽ അത് റദ്ദാക്കാം. സേവനം ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യകതകളും നിയമങ്ങളും കർശനമായി നടപ്പിലാക്കുമെന്ന് അബ്ഷിർ പറഞ്ഞു.