ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

0
2788

മദീന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി എത്തിയ മലയാളി തീർഥാടകൻ മദീനയിൽ വെച്ച് മരിച്ചു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മരിച്ചത്.

കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനെത്തിയതായിരുന്നു അബൂബക്കർ ഹാജി.

ജൂൺ അഞ്ചിനായിരുന്നു നെടുമ്പാശേരിയിൽ നിന്ന് സഊദി എയർലൈൻസിൽ മദീനയിലെത്തിയത്. ഇദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരും കൂടെയുണ്ട്. ഖബറടക്കം മദീനയിൽ നടക്കും.