ത്വാഇഫ്: എസ് കെ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹമീദലി തങ്ങൾക്കും മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി ഫൈസിക്കും സമസ്ത ഇസ്‌ലാമിക് സെന്റർ സ്വീകരണം നൽകി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ത്വാഇഫ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൽകിയ സീകരണ ചടങ്ങിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ഷരീഫ് മണ്ണാർക്കാടും ഉസ്താദ് കുഞ്ഞാലൻ കുട്ടി ഫൈസിക്ക് കുഞ്ഞിപ്പ മേൽമുറിയും എസ് ഐ സി നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരിക്ക് സൈതലവി ഫൈസിയും ഷാളണിയിച്ചു സ്വീകരിച്ചു.

ത്വാഇഫ് കർണ്ണാടക എസ് ഐ സി ക്ക് വേണ്ടി അസൈനാർ കൊടുംങ്കായും അനസ് ഉപ്പിനങ്ങാടിയും ചേർന്ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ഷാളണയിച്ചു. ശരീഫ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ ചടങ്ങിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ദുആ മജ്ലിസിനു നേതൃത്വവും നസ്വീഹത്തും നടത്തി. കുഞ്ഞാലൻ കുട്ടി ഫൈസി ആമുഖ പ്രഭാഷണവും ഇബ്രാഹീം ഓമശ്ശേരി ചടങ്ങിനു ആശംസയും നേർന്നു.
ഒഴിവുവന്ന എസ് ഐ സി ത്വാഇഫ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അസീസ് റഹ്മാനിയെ പുതിയ ജനറൽ സെക്രട്ടറിയായി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സ്വാലിഹ് ഫൈസി കൂടത്തായി, ജലീൽ തോട്ടൂളി, സലാം പുല്ലാളൂർ, അബ്ദുൽ ജബ്ബാർ കരുളായി, ശിഹാബ് കൊളപ്പുറം, യാസർ കാരക്കുന്ന്, അഭിലാഷ് ഹവിയ്യ, റഫീക്ക് തണ്ടലം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ബഷീർ താനൂർ സ്വാഗതവും അബ്ദുൽ ലത്തീഫ് മസീഫ് നന്ദിയും പറഞ്ഞു




