മലയാളി ബാലൻ കുവൈത്തിൽ മരിച്ചു

0
2229

കുവൈത്ത് സിറ്റി: മലയാളി ബാലൻ കുവൈത്തിൽ മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ഒരു വയസുകാരനായ മലയാളി ബാലനാണ് മരിച്ചത്.

മൃതദേഹം തിങ്കളാഴ്‍ച ഉച്ചയ്ക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചൊവ്വാഴ്ച നാട്ടിലാണ് സംസ്‍കാരം. ജഹ്റ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഫീമെയില്‍ ഒബ്‍സര്‍വേറ്ററിയില്‍ ജോലി ചെയ്യുകയാണ് സുബി. അദാന്‍ ആശുപത്രിയില്‍ പെര്‍ഫ്യൂഷനിസ്റ്റാണ് മനീഷ്.