റിയാദ്: ബിജെപി വക്താക്കളുടെ പ്രവാചകനിന്ദക്കെതിരെ രാഷ്ട്ര പിതാവ്
മഹാത്മ ഗാന്ധിയുടെ വാക്കുകൾ കൊണ്ട് തിരിച്ചടിച്ച് സഊദി ദിനപത്രം “സബ്ഖ്”.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ അറബ് പത്രങ്ങളിലും ചാനലുകളിലും വിഷയത്തിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് സഊദിയിലെ മുൻനിര ഓൺലൈൻ ദിനപത്രമായ ‘സബഖ്’ ഗാന്ധിജിയുടെ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്. ഗാന്ധിജിയുടെ പ്രവാചകനെ കുറിച്ചുള്ള വിഖ്യാത പരാമർശങ്ങൾ ഉൾപ്പെടുത്തി ഓർമ്മപ്പെടുത്തുകയാണ് ‘ ‘പ്രവാചകനെക്കുറിച്ച് ഗാന്ധി പറഞ്ഞത് എന്നെ ഓർമ്മിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെ പത്രം.
ഏറ്റവും വലിയ രണ്ടാമത്തെ മതമായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിംകളുടെ വികാരങ്ങൾ ഈ വക്താവ് കാര്യമാക്കിയില്ല. ആധുനിക ഇന്ത്യയുടെ പിതാവും കഴിഞ്ഞ നൂറ്റാണ്ടിലെ സ്വാതന്ത്ര്യത്തിന്റെ നേതാവും ഇതിഹാസ പുരുഷനുമായ മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ പ്രവാചക നിന്ദ നടത്തിയവർ മറന്നു.
“ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം ഉൾക്കൊള്ളുന്ന ഇസ്‌ലാമിന്റെ സവിശേഷതകൾ അറിയാൻ ഞാൻ ആഗ്രഹിച്ചു. ഇസ്‌ലാമിന്റെ ദൂതന്റെ ജീവിതത്തിന്റെ ഒരു ഭാഗം ഞാൻ വായിച്ചു കഴിഞ്ഞപ്പോൾ അങ്ങനെയൊന്നുമാകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു.
ഇസ്‌ലാമിനെയും പ്രവാചകനെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും അറിയാൻ കഴിഞ്ഞത് ഇന്ത്യയുടെ മഹത്തായതും അനശ്വരവുമായ വിമോചനത്തിനായി എന്നെ പ്രേരിപ്പിച്ചു” എന്ന് ഗാന്ധി പറഞ്ഞതടക്കമുള്ള വാക്കുകളാണ് പ്രമുഖ സഊദി ഓൺലൈൻ പത്രമായ സബ്ക്കിൽ പ്രസിദ്ദീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഇതിഹാസമായ ഗാന്ധിജിയും സമാധാന വിപ്ലവത്തിന്റെ നായകനും പറഞ്ഞ ഈ വാക്കുകൾ വിദ്വേഷവും വഞ്ചനയും നിറഞ്ഞ തന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉപയോഗിച്ച് പ്രശസ്തി നേടിയ ഭരണകക്ഷിയുടെ വക്താക്കൾ മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ മറന്നെന്നും പത്രം പറയുന്നു.