പ്രവാചക നിന്ദ: ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി, ബഹുസ്വരതക്ക് കടുത്ത ക്ഷതം; സമസ്ത ഇസ്‌ലാമിക് സെന്റർ

0
1157

റിയാദ്: പ്രവാചകനെയും മുസ്‌ലിം സമുദായത്തെയും നിന്ദിച്ചുകൊണ്ടു ബിജെപി വക്താക്കൾ നടത്തിയ പരാമർശങ്ങൾ തീർത്തും അപലപനീയവും ഇന്ത്യയുടെ ബഹുസ്വരതക്കു നിരക്കാത്ത പ്രവണതയുമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുസ്‌ലിംകളെ ദിനേനെ ലക്ഷ്യമാക്കുന്ന സംഘപരിവാർ ഇപ്പോൾ മുസ്‌ലിംകൾ കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്ത് സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രവാചകനെ അധിക്ഷേപിക്കുന്നത് അന്ധമായ ഇസ്‌ലാം വിരോധം മൂലമാണ്. പൗരത്വ വിഷയവും ന്യൂന പക്ഷ ധ്വംസനവും വിട്ടു സംഘപരിവർ സംഘം നാളിതുവരെ ഇല്ലാത്ത തരത്തിൽ പ്രവാചകനെ വരെ നിന്ദിക്കുന്ന തരത്തിൽ എത്തിയിരിക്കുന്നത് അവരുടെ മുസ്‌ലിം വിരോധമെന്ന ആശയം കൊണ്ട് നടക്കുന്നതിനാലാണെന്നും ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ യശ്ശസിനേറ്റ ആഘാതമായി ഇത് മാറിയത് തീർത്തും അപലപനീയവും ഇന്ത്യക്കാരന്റെ അഭിനനത്തിനേറ്റ ക്ഷതവുമാണെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ജാതിമത ഭേതമന്യേ അറബ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് പ്രവാസികൾകു പ്രയാസം സൃഷ്ടിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകളും നിലപാടുകളും. ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വർധിച്ചു വരുന്ന ഇത്തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ കേന്ദ്ര ഗവർമെന്റും ബിജെപി നേതൃത്വവും ഗൗരവമായി നിയന്ത്രിക്കണെമെന്നും ദേശീയ സമസ്ത ഇലാമിക് സെന്റർ സഊദി ദേശീയ ഭാരവാഹികൾ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.