പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലൻ കുട്ടി ഫൈസിക്കും സ്വീകരണം നൽകി

0
672

ജുബൈൽ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും മുൻ വൈസ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി ഫൈസിക്കും ജുബൈലിൽ സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം സഊദിയിൽ പര്യടനം നടത്തുന്ന ഇരുവർക്കും ജുബൈലിലെ സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രവേശന കവാടമായ ഓമശ്ശേരിയിൽ സ്ഥാപിതമായ സഹചാരി സെൻ്റർ വിപുലീകരണ പ്രചരണാർത്ഥമാണ് ഇരുവരും സഊദിയിൽ സന്ദർശനം നടത്തുന്നത്. ആതുര സേവന രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സാഹചാരിയുടെ ബഹു മുഖ പദ്ധതികൾ നേതാക്കൾ വിശദീകരിച്ചു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അനുഗ്രഹീത പ്രഭാഷണവും ദുആയും ചെയ്തു കൊണ്ട് സദസ്സ് ധന്യമാക്കി.

ജുബൈൽ റോയൽ മലബാർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി കൊടക് അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ സുലൈമാൻ ഖാസിമി ഉദ്ഘാടനം ചെയ്തു. ‘ഫാസിസം, മതനിരാസം, ലിബറലിസം’ എന്ന വിഷയത്തിൽ കുഞ്ഞാലൻ കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ജുബൈൽ എസ് ഐ സി സെൻട്രൽ കമ്മിറ്റിയുടെ സാഹചാരി ഫണ്ട് ശേഖരണം തുക ചെയർമാർ കരീം ചോണങ്ങാട് ഹമീദലി തങ്ങൾക്ക് കൈമാറി.

നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി റാഫി ഹുദവി സംസാരിച്ചു. നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്‌റാഹീം യു കെ ഓമശേരി, ജുബൈലിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നൂഹ് പാപ്പിനിശേരി, അഷ്‌റഫ്‌ മുവാറ്റുപുഴ, ശിഹാബ് കായംകുളം, ഉസ്മാൻ ഒട്ടുമ്മൽ, എ കെ എം നൗഷാദ് തിരുവനന്തപുരം, ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ എംബസ്സി സ്കൂൾ മുൻ മെമ്പർ നൗഷാദ് എന്നിവർ സംബന്ധിച്ചു.

സജീർ കൊടുങ്ങല്ലൂർ, നൗഷാദ് കെ എസ് പുരം എന്നിവർ ആംഗറിങ് നടത്തി. സെൻട്രൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി ഇർജാസ് മൂഴിക്കൽ സ്വാഗതവും സിക്രട്ടറി നവാസ് പുത്തൂർ നന്ദിയും പറഞ്ഞു.