ദുബൈ: ഷാർജയിൽ മലയാളി നഴ്‌സ് വാഹനമിടിച്ച് മരിച്ചു. നെടുംകുന്നം കിഴക്കേയറ്റം കെ.ഡി.ബാബുവിന്റെ (എബനേസർ) മകൾ ചിഞ്ചു ജോസഫ് (29) ആണ് മരിച്ചത്. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെ ഷാർജ അൽനഹ്ദയിൽ വെച്ചാണ് അപകടം. വ്യാഴാഴ്ച വൈകിട്ട് 5 നു ഷാർജയിലുള്ള മൂത്ത സഹോദരി അഞ്ജുവിനെ കാണാനായി പോകുമ്പോഴായിരുന്നു അപകടം. അൽഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എട്ടുമാസം മുമ്പാണ് ചിഞ്ചു ഷാർജയിലെത്തിയത്. മാതാവ്: ബെറ്റി ജോസഫ്. ഭർത്താവ്: മുളയംവേലി എട്ടാനിക്കുഴിയിൽ ജിബിൻ ജേക്കബ് (ഷാർജ). മകൾ: ഹെല്ല അന്ന ജിബിൻ (നാലര). സംസ്കാരം ഇന്നു 3.30ന് പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.