വാർഷിക അവധി വേതനം കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ മാനദണ്ഡം ആക്കിയാണോ? “ഹ്യൂമൻ റിസോഴ്സ്” വിശദീകരിക്കുന്നു

0
2662

റിയാദ്: രാജ്യത്ത് നിലവിലുള്ള തൊഴിൽ സമ്പ്രദായമനുസരിച്ച് വാർഷിക അവധി അവകാശങ്ങൾ എങ്ങനെ കണക്കാക്കാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർഷിക അവധിക്ക് അർഹത കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തിൽ മാത്രമാണോ അതോ വീടും യാത്രാസൗകര്യവും ഉൾപ്പെടെയുള്ള എല്ലാ അലവൻസുകൾ കൂടെ ആകെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണോ കണക്കാക്കുന്നതെന്ന് ഗുണഭോക്താക്കളിൽ ചിലർ ചിന്തിച്ചിരുന്നു.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 2 ലെ വേതനത്തിന്റെ നിർവചനം അനുസരിച്ച് എല്ലാ അലവൻസുകളും ഉൾപ്പെടെ യഥാർത്ഥ വേതനത്തെ അടിസ്ഥാനമാക്കിയാണ് വാർഷിക അവധി വേതനം കണക്കാക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.